Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം,നൈറ്റ്ഡ്യൂട്ടി കഴിഞ്ഞെത്തിയ ദമ്പതികൾ വഴക്കിട്ട് പരസ്പരം കുത്തിയതാണെന്ന് പ്രാഥമിക നിഗമനം

May 01, 2025

malayali-couple-stabbed-each-other-to-d-eath-in-kuwait-after-fight-after-returning-from-night-duty

May 01, 2025

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കണ്ണൂർ സ്വദേശിയായ സൂരജ് ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരാണ് കൊല്ലപ്പെട്ടത്.കുത്തേറ്റു മരിച്ച നിലയിലാണ് ഇരുവരുടെയും മൃതശരീരങ്ങൾ മലയാളികൾ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലെ ഫ്‌ളാറ്റിൽ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു സൂരജ്. ഡിഫന്‍സിൽ നഴ്‌സാണ് ബിൻസി.

ഇന്ന് രാവിലെയാണ് സൂരജിനെയും ബിന്‍സിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്ന് സുഹൃത്തുകള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവർ തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായും പറയപ്പെടുന്നുണ്ട്.

ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിലെ കാവൽക്കാരൻ ഇന്ന് രാവിലെ വന്ന നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും കയ്യിൽ കത്തിയുണ്ടായിരുന്നു. ഇവർ പരസ്പരം കുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസും ഫൊറന്‍സിക് വിഭാഗവും തുടർനടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.അടുത്ത മാസം കുവൈത്തില്‍ നിന്നും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നതിന്‍റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് മക്കളെ നാട്ടില്‍ കൊണ്ടാക്കി മടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും വഴക്കുമാണ് ദാരുണ സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News