റിയാദ് : മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി തങ്ങൾപ്പടി കലബ്ര അബ്ദുൽ റഹിമാനെ(57) റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ദീർഘകാലമായി റിയാദിൽ പ്രവാസിയായ അബ്ദുൽ റഹിമാൻ ശുമൈസിയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പരേതരായ അബ്ദുള്ള, നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ : സുലൈഖ. മക്കൾ: റാഷിദ് റഹ്മാൻ, മുഹമ്മദ് റബീഹ്.
മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F