ജിദ്ദ: മലപ്പുറം പൂക്കോട്ടൂർ സ്വദേശി പാണമ്പുഴ ഇബ്രാഹിം (59) ജിദ്ദയിൽ നിര്യാതനായി.. ഭാര്യ ഖദീജക്കൊപ്പം കഴിഞ്ഞ മാസം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറ കഴിഞ്ഞ് ജിദ്ദയിലുള്ള മകൾ അനീസയുടെ കൂടെ കഴിയുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.. ഈ മാസം 21-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യമുണ്ടായത്.
ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ),ജൂന ജൂബി.
നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F