കുവൈത്ത് സിറ്റി : മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) കുവൈത്തിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഓയിൽ കമ്പനിയിൽ (കെഒസി)യിൽ എൻജിനീയറായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി കാളികാവ് സ്വദേശി മുഹമ്മദ് അൻവറിന്റെ മകനാണ്. മാതാവ്: പി.പി. റസീന. ഭാര്യ: ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം. സഹോദരങ്ങൾ: ഹന, ഹനുന.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു റാഷിദ് അൻവർ. മുജാഹിദ് നേതാവ് പി എൻ അബ്ദുല്ലത്തീഫ് മദനിയുടെ ഭാര്യാ സഹോദരിയുടെ മകളുടെ മകനാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം കുവൈത്തിൽ ഖബറടക്കും.
ന്യൂസ് റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitLന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F