ദോഹ :കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റം കണക്കിലെടുത്ത് രാജ്യത്തെ തൊഴിലുടമകൾ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാ ണ് നിർദേശം.രാജ്യത്ത് നിലവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്, പൊടിക്കാറ്റ് കാരണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരത വളരെ കുറഞ്ഞിട്ടുണ്ട്.
നിലവിൽ പല ഗൾഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് തുടർന്ന് ജനജീവിതം ദുസ്സഹമാവുന്ന സാഹചര്യമാണ്.സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും പൊടിക്കാറ്റിന് തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F