കുവൈത്ത് സിറ്റി : കുവൈത്തില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേദഗതിയിലാണ് നിര്‍ദ്ദേശം.
ഗതാഗത നിയമ ലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടും. കുവൈത്തില്‍ ദിവസേന ശരാശരി 300 വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. ഇവയില്‍ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നല്‍ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങള്‍ക്ക് 150 ദിനാര്‍ വീതം പിഴ ഈടാക്കും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറായി വര്‍ധിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F