കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച പുലർച്ചെ റിഗ്ഗയിലെ പ്രവാസികൾ താമസിക്കുന്ന ഫ്ലാറ്റിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം ആറായി.മരിച്ചവർ ആഫ്രിക്കൻ സ്വദേശികളാണ്. 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു തീപിടിത്തം. തീപിടിത്തത്തിന് പിറകെ ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടിയത് അപകടനില വർധിപ്പിച്ചു. തീപിടിത്തത്തിൽ അപ്പാർടുമെന്റുകളിലെ വസ്തുക്കൾ പൂർണമായും കത്തിനശിച്ചു.
പരിക്കേറ്റവരിൽ പലർക്കും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിശമനസേന അറിയിച്ചു. അപകടത്തിന് പിറകെ ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി.
സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച സുരക്ഷിതമല്ലാത്ത പ്രവാസി ബാച്ച്ലർ താമസ സൗകര്യങ്ങളാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമനസേന പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F