കുവൈത്ത് സിറ്റി: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സുപ്രധാന തീരുമാനവുമായി കുവൈത്ത് എയര്‍വേയ്സ്. പ്രവാസി ജീവനക്കാരെയും വിരമിക്കല്‍ പ്രായം കഴിഞ്ഞ ശേഷവും ജോലിയില്‍ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കുവൈത്തില്‍ ഏറ്റവും അധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈത്ത് എയര്‍വേയ്സ്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗവുമായാണ് തീരുമാനമെന്ന് എയര്‍ലൈന്‍ അറിയിച്ചു. നേരത്തെ കുവൈത്ത് എയര്‍വേയ്സ് സാങ്കേതിക വൈദഗ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു.
പിരിച്ചുവിടല്‍ നടപടി ഇവരെ ബാധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് എയര്‍വേയ്സ്, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F