Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

April 25, 2025

kozhikode-native-dies-after-fall-from-dammam-building

April 25, 2025

ന്യൂസ്‌റൂം ബ്യുറോ

ദമാം :ദമ്മാമിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു.പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് ആണ് മരിച്ചത്.ദഹ്റാൻ റോഡിൽ ഗൾഫ് പാലസിന് സമീപം നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ജോലി സംബന്ധമായി നിർമാണം നടക്കുന്ന കെട്ടിടം സന്ദർശിക്കാനായി സ്ഥലത്ത് എത്തിയ അദ്ദേഹം കാൽ വഴുതി താഴെ വീഴുകയായിരുന്നു.പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. റിയാദിലുള്ള അബ്ദുള്ള, ദമാമിലുള്ള ഹസ്ന, പാലക്കാട്ടെ ഡോ. അഹലാം, യുഎസിലുള്ള അഫ്നാൻ എന്നിവരാണ് മക്കൾ. മരുമക്കൾ: റിയാദിലെ പുതിയ മാളിയേക്കൽ യാസ്സർ, ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി എന്നിവരാണ്. ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു അബ്ദുൽ റസാഖ്.

ഫാറൂഖ് കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ ഫോസയുടെയും സിജെയുടെയും സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം. മൃതദേഹം നിലവിൽ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News