Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
വഖഫ് നിയമഭേദഗതിക്കെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിക്കുന്നു,വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ്

April 09, 2025

kozhikode-airport-blockaded-against-waqf-act -amendment,-police-say-vehicles-will-be-seized

April 09, 2025

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട് :  വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ന് സോളിഡാരിറ്റിയും എസ്ഐഒയും ചേർന്ന് കോഴിക്കോട് വിമാനത്താവളം ഉപരോധിക്കും.അതേസമയം, എയർപോർട്ട് ഉപരോധത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന്  അറിയിച്ചുകൊണ്ട് കൊണ്ടോട്ടി ഡിവൈഎസ്പി ഉത്തരവിറക്കി.

ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയർപോർട്ടിന്റെ പ്രവർത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവിൽ പറയുന്നു. അതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും വാഹന ഉടമസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി DySP ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചിട്ടുണ്ട്.

സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്ര അസ്വസ്ഥമാക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള പൊലീസ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇണ്ടാസുമായി കാവി പൊലീസെന്നല്ല; ആരു തന്നെ ശ്രമിച്ചാലും ഇന്ന് കാലിക്കറ്റ് എയർപ്പോർട്ടിലേക്കുള്ള പ്രധാന വഴികൾ ഉപരോധിക്കാൻ തന്നെയാണ് നമ്മുടെ തീരുമാനം. ഉപരോധം എന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല; അടിയുറച്ച തീരുമാനമാണ് എന്ന് ആവർത്തിക്കട്ടെ’ -സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്ക് പോസ്റ്റിൽവ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News