കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയിൽ ‘കൃഷ്ണ’യിൽ ദീപ്തി (40) വാഹനാപകടത്തിൽ മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്ന ദീപ്‌തി അവധിക്കായി നാട്ടിലെത്തിയതായിരുന്നു.സുജിത്ത് ആണ് ഭർത്താവ്.
മലപ്പുറം കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയിൽ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അപകടം. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
13 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റാണ് ദീപ്തി. മേയ് 30 നാണ് നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ച കുവൈത്തിൽ മടങ്ങി എത്താനിരിക്കെയാണ് അപകടം.
പിതാവ്: പ്രസന്നകുമാർ. മാതാവ്: ലതിക. മക്കൾ: അവന്തി, അർഥ്. സഹോദരി: ദീപിക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F