ജിദ്ദ : നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പെരുവണ്ണ സ്വദേശി മുഹമ്മദ് (60) ആണ് മരിച്ചത്. അവധി കഴിഞ്ഞ് സൗദിയിലെത്തിയിട്ട് ഒറുമാസം മാത്രമാണ് ആയിരുന്നത്.
ഒരാഴ്ച മുൻപ് പക്ഷാഘതമുണ്ടായ മുബമ്മദിനെ മുഷൈത്ത് ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ തുടരുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ജർമ്മൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനായി കെഎംസിസി ഭാരവാഹികൾ നേതൃത്വം നൽകുന്നു.
ഭാര്യ: ലൈല, മക്കൾ: അദീജത്ത് അമീന ബിവി, ആരിഫ, ഹംസിയ, മരുമക്കൾ: നിഷാദ്, മിർസബ്, മാലിക്
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F