മസ്‌കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഓച്ചിറ തെക്കേ കൊച്ചുമുറി നിസാറുദ്ധീൻ (58) ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ തായിൽ ഗ്രൂപ്പിന്റെ സുഹാർ ഡിവിഷനിലാണ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: അബ്ദുറഹ്മാൻ കുഞ്ഞ്. മാതാവ്: ഖദീജ ബീവി. ഭാര്യ: ഷീജ. മകൾ: ഷറീന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ നാസർ, റംല, ആസാദ് കുഞ്ഞ്, ജമീല, ഫാത്തിമ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZ