ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
യുഎസ്: ഇസ്രായേല്‍ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയ ആക്രമണങ്ങളെ അപകടം വർധിപ്പിക്കുന്ന നടപടിയാണെന്ന് യു.എൻ.
സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സിവിലിയൻമാർക്ക് നാശം സൃഷ്ടിക്കുകയും മിഡില്‍ ഈസ്റ്റിനെ മുഴുവൻ സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഏതൊരു നടപടിയും അടിയന്തിരമായി തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യു.എൻ. മേധാവിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് ബുധനാഴ്ച പറഞ്ഞു.
ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹമാസ് രാഷ്ട്രീയ കാര്യ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയ ഇറാനില്‍ എത്തിയത്.ബുധനാഴ്ച പുലർച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇസ്മായിലും അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു.
അതേസമയം, ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്തിന് പകരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ആയത്തുല്ല അലി ഖാംനഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേല്‍ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F