ദുബായ് : 2024 വർഷത്തെ അവസാന ഇ-ഡ്രോയിൽ ഒരു മില്യൺ ദിർഹം യു.എ.ഇയിൽ ജീവിക്കുന്ന മലയാളിയായ ജോർജിന ജോർജിന്.ഭർത്താവിനും മക്കൾക്കും ഒപ്പം ദുബായിൽ ജീവിക്കുകയാണ് 46 കാരിയായ ജോർജിന. അഞ്ച് വർഷം മുൻപാണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ഉപയോഗിക്കുമെന്നും വിജയം നൽകിയത് പുതിയ ആത്മവിശ്വാസമാണെന്നും ജോർജിന പറഞ്ഞു.
പുതുവർഷത്തിലും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നിരവധി അവസരങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് 2025 ജനുവരിയിൽ ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ച്ചയും ഈ മാസം ഒരു ഭാഗ്യശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാം.
ജനുവരിയിൽ The Big Win Contest തിരികെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ബിഗ് ടിക്കറ്റ് ഒറ്റത്തവണയായി, ജനുവരി ഒന്നിനും 26-നും ഇടയിൽ വാങ്ങാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം നടത്താം. നാലു പേർക്ക് ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിക്കും. ഇത് AED 20,000 മുതൽ AED 150,000 വരെയാണ്.
കാർപ്രേമികൾക്ക് രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ BMW M440i കാറും മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ Range Rover Velar കാറും നേടാൻ അവസരമുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F