ദുബായ് : ബിഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ മനു മോഹനൻ. ബഹ്റൈനിൽ ജോലിനോക്കുന്ന മനു, ആറ് വർഷമായി ബിഗ് ടിക്കറ്റിൽ മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ട്. 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. ബൈ 2 ഗെറ്റ് 1 ഫ്രീ ഓഫറിൽ വാങ്ങിയ ടിക്കറ്റിലാണ് വിജയം.
സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടതെന്ന് മനു പറഞ്ഞു. ഗ്രാൻഡ് പ്രൈസ് നേടുക എന്ന സ്വപ്നത്തോടെ ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങി. ഇനിയും റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്ന് മനു പറയുന്നു.
ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ