കുവൈത്ത് സിറ്റി : കാസർകോട് സ്വദേശിയായ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ചീമേനി പെരുമ്പട്ടയിലെ മുഹമ്മദ് ശാഫി മൗലക്കിരിയത്ത് (42) ആണ് മരിച്ചത്.കെ പി സെയ്‌ദ് - ആസിയ ദമ്പതികളുടെ മകനാണ്.നെഞ്ച് വേദനയെ തുടർന്ന് കൂടെ ജോലിചെയ്യുന്ന സുഹൃത്ത് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് വീണ്ടും കുവൈത്തിൽ തിരിച്ചെത്തിയത്. കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ ശാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഭാര്യ: ഹസീന തട്ടുമ്മല്‍. മക്കള്‍ ശമ്മാസ്, സഅദിയ്യ, സഅദ്. സഹോദരങ്ങള്‍ റാശിദ് (സൗദി), തമീം (ശാർജ), റിയാദ് (അജ്‌മാൻ), റശീദ പോത്താംകണ്ടം, റസിലത്ത് ചെറുവത്തൂർ.
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F.