April 04, 2025
April 04, 2025
ദുബായ്: പനിബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസർകോട് ചൗക്ക് ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസായിരുന്നു. ദുബായ് കറാമ അൽഅൽത്താർ സെന്‍ററിലെ ജീവനക്കാരനാണ്.
പനി ബാധിച്ച് കഴിഞ്ഞ ദിവസം രാവിലെ ദുബായ് റാശിദ് ആശുപത്രിയിൽ ചികിൽസ തേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F