Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
അഹ്‌മദ്‌ അൽ മഗ്‌രിബ് കമ്പനി മേധാവി മൻസൂറിന്റെ ഭാര്യ കുവൈത്തിൽ അന്തരിച്ചു

December 22, 2024

kannur-native-housewife-dies-in-hospital-kuwait-obit

December 22, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി:കണ്ണൂർ വെറ്റിലപ്പള്ളി സ്വദേശിനി സുമയ്യ (36) കുവൈത്തിൽ ചികിത്സയിലിരിക്കെ  അന്തരിച്ചു കാസർകോട് ചൂരി സ്വദേശിയും അഹ്‌മദ്‌ അൽ മഗ്‌രിബ് കമ്പനി മേധാവിയുമായ  മൻസൂറിന്റെ ഭാര്യയാണ്. കഴിഞ്ഞ 16 ദിവസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മാതാപിതാക്കൾ കഴിഞ്ഞ ആഴ്ച കുവൈത്തിൽ എത്തിയിരുന്നു. ഭർത്താവിന്റെ ജോലി മാറ്റത്തെ തുടർന്ന് ആറ് മാസം മുൻപാണ് സുമയ്യയും മക്കളും ദുബായിൽ നിന്ന് കുവൈത്തിലേക്ക് എത്തിയത്.

കുവൈത്ത് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളായ അല (ഏഴാം ക്ലാസ്), മുഹമ്മദ് (നാലാം ക്ലാസ്), അബ്ദുല്ല (രണ്ടാം ക്ലാസ്) എന്നിവരെ കൂടാതെ ഹവ്വയും (മൂന്ന് വയസ്) മക്കളാണ്.. മൃതദേഹം കുവൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുമയ്യയുടെ ആകസ്മിക നിര്യാണത്തിൽ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ) അനുശോചിച്ചു.


Latest Related News