കണ്ണൂർ: അബൂദബി-കണ്ണൂർ ജില്ലാ കെ എം സി സി മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി എന്ന അച്ചുമാന്റകത്ത് എ കെ മഹമൂദ് ഹാജി അന്തരിച്ചു.ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു.
മാടായി പുതിയങ്ങാടി യാസീൻ പള്ളി സ്വദേശിയാണ്. ഗള്‍ഫിലും നാട്ടിലും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതനാണ്. കുറച്ചു കാലമായി അസുഖം കാരണം ചികില്‍സയിലാണ്. മൂന്നര വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
പുതിയങ്ങാടി മൊട്ടാമ്ബ്രം ക്രസന്റ് ഹോസ്പിറ്റലിലാലായിരുന്നു അന്ത്യം.. പരേതരായ ഹസൻ -എ കെ കുല്‍സു എന്നിവരുടെ മകനാണ്. ഭാര്യ: കണ്ണൂർ മൊറായി സ്വദേശി ആയിഷ. സഹോദരങ്ങള്‍: ബീവി, ഖൈറുന്നിസ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F