റിയാദ്: കണ്ണൂർ ഇടക്കാട് കുറുവ സ്വദേശി റിയാദിൽ നിര്യാതനായി.സരോജിനി നിവാസിൽ പരേതരായ സി.എച്ച്. ഭരതന്‍റെയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്. ഉദയഭാനു ഭരതൻ(60) ആണ് ദരയ്യ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ 28 വർഷമായി റിയാദ് ബദിയയിൽ സുവൈദിയിൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്നു. ഭാര്യ: ദീപ്തി. സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡന്‍റ് സത്യവാൻ എന്നിവർ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0