മക്ക: കണ്ണൂർ മാട്ടൂർ സ്വദേശി ഖാസിം (72) മക്കയിൽ നിര്യാതനായ.. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനിടെ അസുഖം ബാധിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളമായി മക്കയിലെ അൽ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പുലർച്ചെ മക്കയിലെ ഷെറായ കബർസ്ഥാനിൽ കബറടക്കി. വിദേശത്തുള്ള മക്കളും മക്കയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് ഇൻസ്‌പെക്ടർമാരായ ഷമീം ടി.പി, ശുഹൈബ്, ഉനൈസ്, റഈസ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ സഹായം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F