കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
ബഹുമുഖ പ്രതിഭയായിരുന്നു കനവ് ബേബി എന്ന കെ ജെ ബേബി.നാടകപ്രവർത്തകനും നോവലിസ്റ്റും നാടൻ പാട്ടുകാരനും നക്സലൈറ്റും എന്നിങ്ങനെ ബേബി നിറഞ്ഞ് നില്കാത്ത വേഷങ്ങളില്ല. കനവ് എന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്.
നാട് എൻ വീട് എൻ വയനാട് എന്ന ഈ പാട്ട് കേൾക്കാത്തവരുണ്ടാകില്ല. കനവിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കൊപ്പം ബേബി നാടാകെ പാടിയ പാട്ടാണിത്. കേരളത്തിൽ ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം ആദ്യമായിട്ടായിരുന്നു. കാടിന്റെ മക്കൾക്ക് ക്ലാസുമുറികളിലെ അടിച്ചേൽപ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് ബേബിയെയും ഭാര്യയെയും കനവെന്ന ബദൽ വിദ്യാഭ്യാസസ്ഥാനത്തിലേക്ക് നയിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F