Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
സൈനികർ ക്ഷീണിതരാണ്,യുദ്ധം നീണ്ടുപോയാൽ ഇസ്രായേലാണ് തകരുകയെന്ന് ഇസ്രായേൽ മുൻ സൈനിക മേധാവിയുടെ മുന്നറിയിപ്പ്

September 04, 2024

israel's-ex-army-chief-warns-israel-will-collapse-if-war-drags-on

September 04, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

തെൽ അവീവ് : ഇസ്രായേൽ ഹമാസ് സംഘർഷം കൂടുതൽ മാരകമാകുന്നതിനിടെ നെതന്യാഹു സർക്കാരിന് മുന്നറിയിപ്പുമായി മുൻ ഇസ്രായേൽ സൈനിക മേധാവി.

ഗസ്സയില്‍ യുദ്ധം ഇനിയും തുടർന്നാല്‍ ഹമാസല്ല, ഇസ്രായേല്‍ തന്നെയാണ് തകരുകയെന്നായിരുന്നു  മുൻ സൈനിക മേധാവി യിത്ഷാക് ബ്രിക് നൽകിയ മുന്നറിയിപ്പ്.

'ഹമാസല്ല, ഇസ്രായേലാണ് തകരുന്നത്' എന്ന തലക്കെട്ടോടെയാണ് ഇസ്രായേലി മാധ്യമമായ 'ഹാരെറ്റ്സ്' ലേഖനം പ്രസിദ്ധീകരിച്ചത്. ഇസ്രായേലിന് വലിയ തോതിലുള്ള നാശനഷ്ടമാണ് സംഭവിക്കുന്നത്. ഹമാസിനേക്കാള്‍ വലിയ ആഘാതമാണ് രാജ്യത്തിന് യുദ്ധം ഉണ്ടാക്കുകയയെന്നും യിത്ഷാക് ബ്രിക് റിപ്പോർട്ടില്‍ വ്യക്തമാക്കി.

പരിശീലനത്തിന്റെ അഭാവം കാരണം സൈനികർ ക്ഷീണിതരാണ്. യുദ്ധം ചെയ്യാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുന്നുണ്ട്. പലരും പരിശീലന കാലയളവ് തീരും മുമ്പേ യുദ്ധത്തിനിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തല്‍ പ്രഖ്യാപിച്ചാലും ഗസ്സയില്‍നിന്ന് സൈനികരെ പിൻവലിക്കില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാടിനെയും മുൻ സൈനിക മേധാവി എതിർത്തു. ഹമാസുമായി വെടിനിർത്തല്‍ കരാറിലെത്തിയ ശേഷം ഗസ്സയില്‍നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പരാജയത്തിന് തുല്യമാണെന്നാണ് ചിലർ വാദിക്കുന്നത്. ഗസ്സയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്തതിനാലാണ് അവർ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനും പരാജയപ്പെട്ട യുദ്ധം തുടരാൻ പൊതുജനങ്ങളില്‍നിന്ന് പിന്തുണ ലഭിക്കാനും രാഷ്ട്രീയ, സൈനിക വിഭാഗങ്ങള്‍ പതിവ് പല്ലവികള്‍ ആവർത്തിക്കുകയാണ്. യുദ്ധവിരാമം നമ്മുടെ തോല്‍വിയാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സൈന്യത്തെയും രാജ്യത്തെയും തകർച്ചയിലേക്കാണ് ഇത് നയിക്കുകയെന്നും യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നല്‍കുന്നു.

ഹമാസിന്റെ നിയന്ത്രണത്തിലായതിനാല്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന് കൂടുതല്‍ കാലം തുടരാൻ സാധിക്കില്ല. നൂറുകണക്കിന് കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ്. ഇക്കാര്യങ്ങള്‍ മുൻനിർത്തി യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്ബും ഇസ്രായേല്‍ നേതൃത്വത്തിനെതിരെ യിത്ഷാക് ബ്രിക് രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു.

അതേസമയം, കഴിഞ്ഞദിവസം റഫയില്‍ കൊല്ലപ്പെട്ട ആറ് ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇവർ കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രീകരിച്ച വിഡിയോയാണിത്. കൊലപ്പെട്ട ഒറി ഡാനിനോ ഇസ്രായേല്‍ നേതൃത്തിനെതിരെ ഇതില്‍ സംസാരിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രിയെയും യുദ്ധ മന്ത്രിസഭയെയും അദ്ദേഹം കുറ്റപ്പെടുത്തി. 'ഒക്ടോബർ ഏഴിന് നിങ്ങള്‍ പരാജയപ്പെട്ടു. ഞങ്ങളെയും ഇസ്രായേലി പൗരൻമാരെയും സംരക്ഷിക്കാനുള്ള ദൗത്യത്തിലും നിങ്ങള്‍ പരാജയപ്പെടുന്നു. നിങ്ങളുടെ പരാജയപ്പെട്ട രക്ഷാപ്രവർത്തനങ്ങള്‍ കാരണം ഒന്നിന് പിറകെ ഒന്നായി ഞങ്ങള്‍ മരിക്കുകയാണ്' -ഒറി ഡാനിനോ വിഡിയോയില്‍ പറയുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News