ഗസ :ഒരു പട്ടിണിക്കിട്ട് കൊന്നൊടുക്കുന്നതിനെതിരെ യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ രംഗത്തെത്തിയിട്ടും അയവില്ലാതെ ഇസ്രായേൽ ക്രൂരത. ഇസ്രായേൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചതിനെ തുടർന്ന് ഗസ്സ പൂർണമായും ഇരുട്ടിലായി.വരണ്ട പ്രദേശത്തിന്റെ ഒരു ഭാഗത്തേക്ക് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന പ്ലാന്റിനെയും ഇത് ബാധിച്ചു.ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണ് ഈ നീക്കമെന്ന് ഹമാസ് ആരോപിച്ചു.
വൈദ്യുതി വിതരണം നിർത്തുന്നത് ബന്ദികളാക്കിയവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഹമാസ് തങ്ങളുടെ നിലപാടിൽ മാറ്റങ്ങളില്ലെന്നും ഈജിപ്ഷ്യൻ മധ്യസ്ഥരുമായുള്ള ആദ്യഘട്ട വെടിനിർത്തൽ ചർച്ച ഞായറാഴ്ച അവസാനിപ്പിച്ചതായും പറഞ്ഞു. ചർച്ചകൾ ‘മുന്നോട്ട് കൊണ്ടുപോകാൻ’ തിങ്കളാഴ്ച ഖത്തറിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
എല്ലാ സഹായ വിതരണങ്ങളും നിർത്തിയപ്പോൾ അടുത്തത് വെള്ളവും വൈദ്യുതിയുമാകാമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സലേക്കുള്ള വൈദ്യുതി നിർത്തണമെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി ഇലക്ട്രിക് കോർപ്പറേഷന് അയച്ച കത്തിൽ നിർദേശം നൽകുകയായിരുന്നു. പ്രദേശവും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും വലിയതോതിൽ നശിപ്പിക്കപ്പെട്ടു. ആശുപത്രികൾ ഉൾപ്പെടെയുള്ള മിക്ക സൗകര്യങ്ങളും ഇപ്പോൾ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളത്തിലായുള്ള ‘ഡീസലൈനേഷൻ പ്ലാന്റ്’ മധ്യ ഗസ്സയിലെ ദെയ്ർ അൽ ബലാഹ് പ്രദേശത്തിന് പ്രതിദിനം 18,000 ക്യുബിക് മീറ്റർ വെള്ളം നൽകുന്നുതായി ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇസ്രായേലി സംഘടനയായ ‘ഗിഷ’ പറഞ്ഞു. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് പ്രതിദിനം ഏകദേശം 2,500 ക്യുബിക് മീറ്റർ വെള്ളം ഉത്പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടിവ് ഡയറക്ടർ ടാനിയ ഹാരി പറഞ്ഞു. ഇത് ഒരു ഒളിമ്പിക് നീന്തൽക്കുളത്തിലെ അളവാണ്. ഗസ്സയിലേക്കാകമാനം പര്യാപ്തമായതല്ല ഇത്. ഗസ്സയിലേക്ക് ഇന്ധനം പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ വലിയ പ്രശ്നമുണ്ടാക്കുന്നുവെന്നും കുടിവെള്ള വിതരണ ട്രക്കുകൾക്ക് ഇന്ധനം ആവശ്യമുള്ളതിനാൽ ജലക്ഷാമം രൂക്ഷമാവുമെന്നും ഹാരി പറഞ്ഞു.
യുദ്ധ വേളയിൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ കടുത്ത ഇരകളായ 2 ദശലക്ഷത്തിലധികം ഗസ്സക്കാർക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങളുടെ വിതരണം കഴിഞ്ഞ ആഴ്ച ഇസ്രായേൽ നിർത്തിവെച്ചതിനു പിന്നാലെയാണ് വൈദ്യുതി കട്ട് ചെയ്തതത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ തീരുമാനം ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും വ്യക്തമായി അവഗണിച്ചുവെന്നും ഹമാസ് വക്താവ് ഹസീം ഖസ്സാം പറഞ്ഞു.
സിവിലിയന്മാരുടെ ജീവിതാവശ്യങ്ങൾക്കുള്ള പ്രവേശനം നിഷേധിക്കുന്നത് കൂട്ട ശിക്ഷക്ക് തുല്യമായേക്കുമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് പ്രതികരിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ ഇസ്രായേൽ ‘യുദ്ധമാർഗമായി പട്ടിണി’ ഉപയോഗിച്ചുവെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞിരുന്നു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസിലെ പ്രധാന പോയന്റാണ് ഈ ആരോപണം. മതിയായ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭക്ക് അത് വിതരണം ചെയ്യാൻ കഴിയാത്തതാണ് ക്ഷാമത്തിന് കാരണമെന്നും പറഞ്ഞുകൊണ്ട് ഇസ്രായേൽ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ഹമാസ് സഹായം പിൻവലിക്കുന്നതായും അവർ ആരോപിച്ചു.
അതേസമയം, ഗസ്സയിലേക്ക് സഹായം പുനഃരാരംഭിച്ചില്ലെങ്കിൽ നാലു ദിവസത്തിനുള്ളിൽ യെമനിൽ നിന്ന് ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരായ ആക്രമണം പുനഃരാരംഭിക്കുമെന്ന് യെമനിലെ ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതരുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F