Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
കൂട്ടക്കൊലകൾക്ക് അറുതിയില്ല, ഗസ്സയിലെ ആശുപത്രിയും സ്‌കൂളുകളും ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തി

December 23, 2024

israel-attacks-hospitals-and-schools-in-gaza-many-deaths

December 23, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം അറ്റമില്ലാതെ തുടരുന്നു. വടക്കൻ ഗസ്സയിൽ നിരന്തരമായ ബോംബാക്രമണങ്ങളിലൂടെ ആസൂത്രിതമായ നാശമേൽപ്പിക്കുകയാണ്. റെസിഡൻഷ്യൽ ഏരിയകൾ, അഭയ കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഏറെയും.

അൽമവാസിയിലെ ‘സേഫ്സോണി’നും കമാൽ അദ്‌വാൻ ആശുപത്രിക്കും നേരെ നടത്തിയ ആക്രമണത്തിൽ ഡസനിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ‘സാധാരണ’മായി മാറിയെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ തലവൻ ചൂണ്ടിക്കാട്ടി.
കമാൽ അദ്‌വാൻ ആശുപത്രിക്കുനേരെയുള്ള ആക്രമണത്തെ ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസ് അപലപിച്ചു. ‘മനുഷ്യരാശിക്കെതിരായ അഭൂതപൂർവമായ കുറ്റകൃത്യം’ എന്ന് ഇതിനെ പ്രസ്താവനയിൽ അവർ വിശേഷിപ്പിച്ചു. ഈ പ്രദേശം നിരന്തരമായ ബോംബാക്രമണത്തിനു കീഴിലാണെന്നും ആശുപത്രിയെ നേരിട്ട് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും അവർ പറഞ്ഞു.

അതിനിടെ, സൈന്യം തെക്കൻ ലെബനാനിലെ വീടുകൾ തകർത്തുകൊണ്ട് നവംബർ 27 ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഏറ്റവും പുതിയ ലംഘനം ഇസ്രായേൽ സൈന്യം നടത്തിയതായും റിപ്പോർട്ടുണ്ട്. തെക്കൻ ലെബനനിലെ നബാത്തി ഗവർണറേറ്റിലെ കഫർക്കല പട്ടണത്തിൽ നിരവധി വീടുകൾ തകർത്തതായി ലെബനൻ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേൽ സൈന്യത്തിന്റെ ലംഘനങ്ങളുടെ എണ്ണം 287 ആയി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News