Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
ഫലസ്തീനികൾക്ക് ചോരയിൽ കുതിർന്ന നോമ്പുകാലം, റഫയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു

March 04, 2025

israe-kills-two-in-gaza-trump-envoy-to-return-to-middle-east

March 04, 2025

ന്യൂസ്‌റൂം ബ്യുറോ

ജറുസലം / കയ്റോ : തെക്കൻ ഗസയിലെ റഫയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു.ഖാൻ യൂനിസിൽ ഹെലികോപ്റ്റർ ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ 3 പേർക്കു പരുക്കേൽക്കുകയും ചെയ്തു.ഒന്നാംഘട്ട വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ ജീവകാരുണ്യ സഹായവുമായെത്തിയ ട്രക്കുകൾ ടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് വിശുദ്ധ റമദാനിലും ഇസ്രായേൽ ആക്രമണം തുടരുന്നത്.രണ്ടാംഘട്ട സമാധാന ചർച്ചകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.ഇസ്രയേലിന്റെ സമ്പൂർണമായ പിന്മാറ്റം ഉറപ്പാക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ആരംഭിക്കണമെന്നും വെടിനിർത്തൽ കരാർ പരാജയപ്പെട്ടാൽ ഇസ്രയേൽ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബന്ദി കൈമാറ്റം പൂർത്തിയാകാത്ത സാഹചര്യത്തിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ ഏപ്രിൽ വരെ നീട്ടണമെന്നാണ് ഇസ്രയേൽ വാദം. പ്രതിസന്ധി പരിഹരിക്കാൻ ഇടനിലക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിലെ വടക്കൻ നഗരമായ ഹൈഫയിൽ 70 വയസ്സുകാരൻ അക്രമിയുടെ കുത്തേറ്റ് മരിച്ചു. 15 വയസ്സുകാരനും വനിതയും അടക്കം 4 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അറബ് വംശജനും ഇസ്രയേൽ പൗരനുമായ അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു. ഗാസയിലേക്കു ജീവകാരുണ്യ സഹായവുമായെത്തിയ ട്രക്കുകൾ ഇസ്രയേൽ തടഞ്ഞതിനെ ഈജിപ്തും ഖത്തറും ജോർദാനും തുർക്കിയും അപലപിച്ചു. വാഹനങ്ങൾ എത്താതായതോടെ ഭക്ഷണസാധനങ്ങൾക്കു ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ,ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഗസ്സക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ബന്ദികളെ പത്ത് ദിവസത്തിനുള്ളില്‍ ഹമാസ് കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ വ്യക്തമാക്കുന്നു. ചർച്ചക്ക് വിസമ്മതിച്ച ഹമാസാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News