Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഹിജ്‌രി വർഷാരംഭം,വിശുദ്ധ കഅബയിൽ പുതിയ കസ്‌വ അണിയിച്ചു

June 26, 2025

islamic-new-year-new-kiswa-draped-at-the-holy-kaaba

June 26, 2025

ന്യൂസ്‌റൂം ബ്യുറോ

മക്ക: ഒമാന്‍ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്. ഇതോടെ ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക പുതുവര്‍ഷത്തിന് തുടക്കമായി. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന്, മുഹറം 1447 ജൂണ്‍ 25ന് മഗ്‌രിബ് നമസ്‌കാരത്തോടെ തന്നെ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ ജൂണ്‍ 27, വെള്ളിയാഴ്ച പൊതുഅവധിയായി പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷനും അവധി പ്രഖ്യാപിച്ചിരുന്നു. 

ഹിജ്‌രി വർഷാരംഭത്തിന്റെ ഭാഗമായി മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‌വ അണിയിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആണ് പുതിയ കിസ്‌വ അണിയിച്ചത്. മക്ക, മദീന വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സി ചടങ്ങിന് നേതൃത്വം വഹിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കിങ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ പുതിയ കിസ്‌വ ഹറമിലെ മതാഫിലെത്തിച്ചത്.
ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 410 കിലോ പ്രകൃതിദത്തമായ പട്ടുനൂൽ, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും. കിസ്‌വയ്‌ക്കായി എട്ട് പ്രത്യേക നെയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയ 54 പ്രത്യേക കഷ്ണങ്ങളും നിർമ്മിച്ചു. 154 ജോലിക്കാർ ചേർന്നാണ് വളരെ സൂഷ്മതയോടെ പുതിയ കിസ്‌വ വിശുദ്ധ കഅബയിൽ അണിയിച്ചത്. ഒരു കിസ്‌വ നിര്‍മിക്കാന്‍ രണ്ടര കോടിയിലേറെ റിയാല്‍ ആണ് ചെലവ് ആയി വരുക.

വിശുദ്ധ കഅബയിൽ അണിയിച്ച കിസ്‌വ പതിവു പോലെ ഹജിനു മുന്നോടിയായി ഉയർത്തിക്കെട്ടിയിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ ഭാഗത്ത് തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുണ്ട്. കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ കിസ്‌വ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. അതേസമയം, നിലവിലുള്ള പഴയ കിസ്വയിലെ സ്വര്‍ണ്ണം പൂശിയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ഹിജ്‌റ 29-ാം തിയതി ബുധനാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News