Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ഭീഷണി മുഴക്കുന്നവരുമായി ചർച്ചയ്ക്കില്ല,ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ

March 09, 2025

iran-will-definitely-reject-insistence-on-talks-by-bullying-powers-ayatollah-khamenei

March 09, 2025

ന്യൂസ്‌റൂം ബ്യുറോ

തെഹ്‌റാന്‍: ഭീഷണിമുഴക്കി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുന്നവരുമായി സംസാരിക്കാന്‍ ഇറാന്‍ തയ്യാറാവില്ലെന്നും സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാണ് ഈ ഭീഷണിയെന്നും  പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. യു.എസിന്റെ താല്‍പര്യങ്ങള്‍ അംഗീകരിക്കാന്‍ ഇറാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവകരാറില്‍ ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആയത്തുല്ല അലി ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതിരോധ ശേഷി, നയതന്ത്ര ശേഷി എന്നിവ ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. പൊതുജനാഭിപ്രായം ഇറാന് എതിരാകാനാണ് അവര്‍ ചര്‍ച്ച എന്നൊക്കെ പറയുന്നത്. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും ഇറാന്‍ തയ്യാറായില്ല എന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാശ്ചാത്യ നാഗരികതയുടെ തത്വങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ നമുക്ക് പിന്തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണം, രാഷ്ട്രങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കല്‍, കൂട്ടക്കൊലകള്‍, മനുഷ്യാവകാശങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍, വിവിധ വിഷയങ്ങളിലെ ഇരട്ടത്താപ്പ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ നാഗരികതയ്ക്ക് അപമാനം വരുത്തിയിട്ടുണ്ടെന്നും ആയത്തുല്ല അലി ഖാംനഈ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News