Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
മസ്കത്ത്,കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

April 02, 2025

indigo-launches-direct-service-on-muscat-kannur-route

April 02, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്:കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ചു മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 20 മുതലാണ് സർവീസുകൾ ആരംഭിക്കുക

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News