Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
സ്വതന്ത്ര ഇന്ത്യയിലെ വിമാനദുരന്തങ്ങൾ,അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനാം അപകടത്തിൽ പെടുന്നത് രണ്ടാം തവണ

June 12, 2025

indias-deadliest-plane-crashes-a-timeline-of-tragedy-in-the-skies

June 12, 2025

ന്യൂസ്‌റൂം ബ്യുറോ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണ.ഇതിന് മുമ്പ് 1998 -ലാണ് സമാനമായ അപകടമുണ്ടത്.അന്ന് അപകടത്തിൽ മരിച്ചത് 133 പേരാണ്.ഇന്നുണ്ടായ അപകടത്തിൽ എത്ര പേർ മരിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് പുറത്തുവരുന്ന വിവരം.സ്വാത്ര്യാനന്തരം ഇന്ത്യയിലുണ്ടായ വിമാന ദുരന്തങ്ങളും മരിച്ചവരും.

2020 ആഗസ്റ്റ് 07 കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX-1344 - കോഴിക്കോട്.ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. രണ്ട് പൈലറ്റുമാർ ഉൾപെടെ 21 പേരാണ് മരിച്ചത്.ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു.

2010,മെയ് 22 മംഗലാപുരം, കർണാടക :എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX-812
അപകടത്തിൽ 58 പേർ മരിച്ചു.ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം മംഗലാപുരത്തെ ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറി ഒരു മലയിടുക്കിലേക്ക് വീണ് തീപിടിക്കുകയായിരുന്നു.

1998 ജൂലായ് 17 പാറ്റ്‌ന,ബീഹാർ :അലയൻസ് എയർ ഫ്ലൈറ്റ് 7412
വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു.അപകടത്തിൽ 60 പേർ മരിച്ചു.

1996 നവംബർ 12,ഹരിയാന: അപകടത്തിൽ 349 പേർ മരിച്ചു
സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനവും കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇല്യുഷിൻ IL -76 വിമാനവുമാണ് അപകടത്തിൽ പെട്ടത്. ലോകത്തിലെ ഏറ്റവും മാരകമായ മധ്യ-വ്യോമ കൂട്ടിയിടിയായാണ് ഈ ദുരന്തം അറിയപ്പെടുന്നത്.കമാന്റിങ് സെന്ററിൽ നിന്നുള്ള തെറ്റായ ആശയവിനിമയമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

1993 ഏപ്രിൽ 26,ഔറംഗാബാദ്, മഹാരാഷ്ട്ര : എയർലൈൻസിന്റെ AI 491  പറന്നുയരുമ്പോൾ, റൺവേയിലേക്ക് അബദ്ധത്തിൽ വഴിതെറ്റി വന്ന ഒരു ട്രക്കിൽ വിമാനം ഇടിച്ച് തീപിടിക്കുകയായിരുന്നു.അപകടത്തിൽ 55 പേർ മരിച്ചു.

1990 ഫെബ്രുവരി 14,ബെംഗളൂരു, കർണാടക :എയർ ഇന്ത്യ എക്സ്പ്രസ്സ് A320
മരണസംഖ്യ: 92. എച്ച്എഎൽ വിമാനത്താവളത്തിൽ എയർബസ് എ320 വിമാനം റൺവേയിൽ നിന്ന് ഉയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു.

1988 ഒക്ടോബർ 19,അഹമ്മദാബാദ്, ഗുജറാത്ത് : ഇന്ത്യൻ എയർലൈൻസ് വിമാനം113 :മരണസംഖ്യ: 133. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ, വിമാനം റൺവേയിൽ നിന്ന് വളരെ അകലെയായി തകർന്നുവീഴുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

1978 ജനുവരി 1,മുംബൈക്ക് സമീപം അറബിക്കടലിൽ എയർ ഇന്ത്യ ബോയിങ്  വിമാനം തകർന്നുവീണു.റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽ പെടുകയായിരുന്നു.
മരണസംഖ്യ: 213

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0


Latest Related News