ദോഹ: വ്യാജ എസ്.എം.എസുകളും പണം തട്ടുന്ന ലിങ്കുകളും അയച്ച് പൊതുജനങ്ങളെ പറ്റിക്കുന്ന 12 അംഗ സംഘത്തെ ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗമാണ് തട്ടിപ്പ് സംഘത്തെ ഒടുവിൽ കെണിയിൽ വീഴ്ത്തിയത്.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതജനങ്ങളുടെ മൊബൈൽ നമ്പറുകളിലേക്ക് ട്രാഫിക് പിഴയുടെ പേരിലും ബാങ്കുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിലും വ്യാപകമായി വ്യാജ എസ്.എം.എസുകൾ അയച്ചുകൊണ്ടായിരുന്നു വൻ തട്ടിപ്പ് പ്ലാൻ ചെയ്തത്. ഇത്തരത്തിൽ സന്ദേശം നിരവധി പേരിലേക്ക് തുടർച്ചയായി എത്തി. എസ്.എം.എസുകള്‍ക്ക് ഒപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാനമായ പോര്‍ട്ടലുകളില്‍ പ്രവേശിക്കും വിധമായിരുന്നു ആസൂത്രണം. ഇതുപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യക്തിഗത വിവരങ്ങളും
ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള ബാങ്കിങ് വിവരങ്ങളും ചോര്‍ത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0