Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കള്ളപ്പണം വെളുപ്പിച്ച കേസ്; ഇന്ത്യന്‍ ശതകോടീശ്വരന് ദുബായില്‍ തടവ് ശിക്ഷ

May 03, 2025

indian-billionaire-sentenced-to-prison-in-dubai-for-money-laundering

May 03, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ്:  ഇന്ത്യന്‍ വ്യവസായിക്ക് ദുബായില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിക്ഷ. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ് സഹ്നിയെയാണ് കോടതി ശിക്ഷിച്ചത്. കള്ളപ്പണം വെളുപ്പിക്കലിലൂടെ നേടിയെന്ന് കരുതുന്ന 15 കോടി ദിര്‍ഹം രൂപ കണ്ടുകെട്ടാനും അഞ്ച് ലക്ഷം ദിര്‍ഹം പിഴ ചുമത്താനും ദുബായ് ഫോര്‍ത്ത് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

ജയില്‍ ശിക്ഷക്ക് ശേഷം ബല്‍വീന്ദര്‍ സിങിനെ നാടുകടത്താനും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 18നാണ് ബര്‍ ദുബായ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ബല്‍വീന്ദര്‍ സിങിനെ ഉള്‍പ്പെടെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. പ്രതിപ്പട്ടികയില്‍ ഇയാളുടെ മകനടക്കം 33 പേരുടെ പേരാണ് ഉണ്ടായിരുന്നത്.

ജനുവരി ഒന്‍പതിനായിരുന്നു കേസിന്റെ ആദ്യ വിചാരണ നടന്നത്.യുഎഇയിലും വിദേശത്തും ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളും ഉണ്ടായിരുന്നതായി അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, രേഖകള്‍ എന്നിവ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ കൂടുതല്‍ പേര്‍ക്കും തടവുശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികള്‍ക്ക് അഞ്ച് കോടി ദിര്‍ഹം പിഴയും വിധിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News