Breaking News
കേരളത്തെ നടുക്കിയ 'കഷായ ചാലഞ്ച്', കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി | സിറിയക്ക് പിന്തുണ,ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഡമാസ്കസിലെത്തി | വാരാന്ത്യത്തിൽ കാറ്റിന് സാധ്യത,ഖത്തറിൽ കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ് | മലപ്പുറം പള്ളിക്കൽ സ്വദേശി മദീനയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം | വെടിനിർത്തൽ കരാർ അധിനിവേശ ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ | ക്യൂവിൽ നിന്ന് വിയർക്കേണ്ട,കൊച്ചിയിലടക്കം വിദേശയാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് ഇമിഗ്രെഷൻ സൗകര്യം | സാഹിബും സ്രാങ്കുമായി നടൻ സലീംകുമാറും സമദാനിയും ദോഹയിൽ | ആശങ്ക വേണ്ട,ഖത്തർ വിപണിയിലുള്ള പിനാർ ചീസുകൾ സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം |
സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

July 25, 2024

July 25, 2024

ന്യൂസ്‌റൂം ബ്യുറോ

അൽ ഹസ: സൗദി അറേബ്യയിലെ അൽ ഹസയിൽ ഒരു സ്ത്രീയെ ശല്യപ്പെടുത്തിയതിന് ദെലോർ ഹുസൈൻ ലാസ്കർ എന്ന പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. അൽഹസ ഗവർണറേറ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ് സൗദി അധികാരികൾ നടപ്പാക്കുന്നത്. 2021 ജനുവരിയിൽ, പീഡന വിരുദ്ധ ക്രൈം സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 6-ൽ ഒരു പുതിയ ഖണ്ഡിക ചേർക്കുന്നതിനുള്ള കാബിനറ്റ് അംഗീകാരം ലഭിച്ചു. ഈ ഖണ്ഡിക പ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരായ വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം.

കുറ്റവാളിയുടെ സ്വന്തം ചെലവിൽ വിധി വിശദാംശങ്ങൾ ഒന്നോ അതിലധികമോ പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പീഡന വിരുദ്ധ സംവിധാനം പ്രകാരം, ശല്യപ്പെടുത്തൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും, 1 ലക്ഷം റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് ലഭിക്കും. കുട്ടികളെയും ഭിന്നശേഷിക്കാരെയും ഉപദ്രവിക്കുന്നവർക്കും സമാന രീതിയിൽ ശിക്ഷ നൽകും. അവർക്ക് 5 വർഷത്തിൽ കൂടാത്ത തടവും, 3 ലക്ഷം റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് ലഭിക്കും.


Latest Related News