ദോഹ : ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷം നവംബർ ഒന്നിന് ഷെറാട്ടൻ ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിക്കുന്നു.
നൂറ്റി അമ്പതോളം പേർ പങ്കെടുക്കുന്ന പരിപാടി ഈ വർഷത്തെ ഫാർമസിസ്റ്റ് ദിന സന്ദേശമായ 'ഫാർമസിസ്റ്റുകൾ:ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു'(Pharmacits: Meeting Global Health Needs) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും.ആരോഗ്യ മേഖലയിലെ ഫാർമസിറ്റുകളുടെ പങ്കാളിത്തം, രോഗികളുടെ സുരക്ഷയിൽ ഫാർമസിസ്റ്റുകൾക്കുള്ള പ്രതിബദ്ധത, സുരക്ഷിതമായ മരുന്ന് ഉപയോഗത്തിൽ ഫാർമസിസ്റ്റുകൾക്കുള്ള പങ്ക് , തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
2015-ൽ സ്ഥാപിതമായ ഐഫാഖ് ഖത്തറിലെ ഇന്ത്യൻ ഫാർമസിറ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മാതൃകാ പരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉത്ഘാടനം ചെയ്യും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മോസ അൽ ഹൈൽ ഫാർമസിസ്റ്റ് ദിന സന്ദേശം കൈമാറും.
പരിപാടിയിലെ ഒരു പ്രധാന ആകർഷണമായി, ഐഫാഖ് അക്കാദമിക് വിങ്ങിന്റെ നേതൃത്വത്തിൽ ഫാർമസിസ്റ്റ്-രോഗി സംവാദ പ്രദർശനവും ഉണ്ടാകും. രോഗികളുടെ സുരക്ഷയും സഹകരണവും ദൃഡമാക്കുന്നതായിരിക്കും ഈ പരിപാടി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ, മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് & ടെക്‌നോളജി, ഖത്തർ യൂണിവേഴ്സിറ്റി, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ തുടങ്ങി ഫാർമസിസ്റ്റ് മേഖലയിൽ പ്രാധാന്യപൂർണ സംഭാവനകൾ നൽകിയ നിരവധി വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും.
പ്രോഗ്രാം കൺവീനർ കൂടിയായ വൈസ് പ്രസിഡന്റ് ഡോ. ബിന്നി തോമസ്, ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്, ട്രഷറർ സക്കീർ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഫാറൂഖ്, സൂരജ് ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F