Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
കാത്തരിപ്പിന് വിരാമം,ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം കിരീടം

June 29, 2024

india-won-world-cup

June 29, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി20 ലോകകപ്പ് കീരീടം ഉയർത്തി. ഇന്ത്യ ഉയർത്തിയ 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനേ കഴിഞ്ഞൂള്ളൂ. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അർഷ്‌ദീപ് സിംഗും ജസ്‌പ്രീത് ബുമ്രയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 52 റൺസ് നേടിയ ഹെൻറിച്ച് ക്സാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്കോറർ. 

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ വിരാട് കൊ‌ഹ്‌ലിയുടെ ക്ലാസ് ഇന്നിംഗ്‌സാണ് കര കയറ്റിയത്. മൂന്നാംവിക്കറ്റിൽ അക്സർ പട്ടേലുമൊത്ത് നേടിയ 72 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. 59 പന്തിൽ നിന്ന് കൊഹ്‌ലി 76 റൺസും 37 പന്തിൽ നിന്ന് അക്സർ പട്ടേൽ 47 റൺസും നേടി. ..ആദ്യഓവറിൽ രോഹിതും കൊഹ്‌ലിയും ചേർന്ന് തകർപ്പൻ തുടക്കം നൽകിയെങ്കിലും രണ്ടാം ഓവറിൽ സ്പിന്നർ കേശവ് മഹാരാജ് എത്തിയതോടെ കളി മാറി. രണ്ട് വിക്കറ്റുകളാണ് ആവ ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് ഒമ്പത് റൺസെടുത്ത രോഹിത് ക്ലാസന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ റിഷഭ് പന്തും പോയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും റബാദയുടെ ബോളിൽ ക്ലാസൻ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയയച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News