Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ആത്മാഭിമാനം എന്താണെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണമെന്ന് ശിവസേനാ നേതാവ്

June 24, 2025

india-should-learn-self-respect-from-iran-it-has-not-bowed-down-says-sena-ubts-sanjay

June 24, 2025

ന്യൂസ്‌റൂം ബ്യുറോ

മുംബൈ: ആത്മാഭിമാനവും ധൈര്യവും എന്താണെന്ന് സൈനികമായി കരുത്തരായ അമേരിക്കയോടും ഇസ്രായേലിനോടും നെഞ്ചുറപ്പോടെ പോരാടിയ ഇറാനെ കണ്ടു പഠിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്.പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിമര്ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് റാവുത്തിന്‍റെ പ്രതികരണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇറാൻ എന്നും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. കശ്മീർ വിഷയത്തിലാണെങ്കിലും പാകിസ്താനുമായുള്ള സംഘർഷത്തിലാണെങ്കിലും ഇറാൻ എന്നും ഇന്ത്യക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ ഇറാനെ കണ്ടുപഠിക്കണം. ആർക്കു മുന്നിലും അവർ തലകുനിച്ചിട്ടില്ലെന്നും റാവുത്ത് കൂട്ടിച്ചേർത്തു. ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിന്‍റെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്ത മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസം കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുന്നുവെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിലെ ആണവകേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തിയിട്ടും ഇന്ത്യ അപലപിക്കാൻ തയാറായിരുന്നില്ല. അതേസമയം, ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുവന്നു. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമായത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News