ന്യൂഡൽഹി: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാർഗങ്ങൾ മുന്നിലുണ്ടെന്ന് ശശി തരൂര്‍ എംപി. തന്നെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശം ജനം അംഗീകരിച്ചതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.
ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ട്. പാർടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പാർടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ, എനിക്ക് എന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനായി കോൺഗ്രസിന്റെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിൽ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.കേരളത്തിലെ പാര്‍ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്.-അദ്ദേഹം പറഞ്ഞു.
ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികൾക്ക് വിമർശിക്കുകയും ചെയ്യുമെന്ന് പറഞ്ഞ തരൂർ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്നും ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F