ബുറൈമി: ഒമാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. എട്ട് വർഷത്തോളം പ്രവാസിയായിരുന്ന ഇടുക്കി തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് മരിച്ചത്. ബുറൈമിയിൽ അറബി വീട്ടിലാണ് സുലൈമാൻ ജോലി ചെയ്തിരുന്നത്. പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F