Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

July 24, 2024

icbf organized caroms tournament for workers

July 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴ്ച ഐ. സി. ബി. എഫ് കാഞ്ചാണി ഹാളിൽ ഡബിൾസ് കാറ്റഗറിയിൽ നടന്ന ടൂർണ്ണമെൻ്റിൽ 32 ടീമുകൾ പങ്കെടുത്തു.

എട്ട് മണിക്കൂർ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഹമ്മദ് മുള്ള - സൗദ് അൻസാരി ടീം ജേതാക്കളായി. അഫ്സൽ യൂസഫ് - യു.പി. അഫ്സൽ സലാം ടീം രണ്ടാം സ്ഥാനവും, റാഷിദ് ഖാൻ - കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും, കതിരവൻ മാരിയപ്പൻ - മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്ററും, ഐ.സി.ബി എഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീർ അഹമ്മദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിൻ്റെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതുമായിരുന്നു ടൂര്ണമെന്റെന്ന് അഭിപ്രായപ്പെട്ടു.
ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി വർക്കി ബോബൻ നേതൃത്വം നൽകി.

ഐ.സി.ബി എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, മന്നായി കോർപ്പററേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News