Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
തെക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം,വിമാനസർവീസുകൾ നിർത്തിവെച്ചു

April 27, 2025

houthi-attack-on-southern-isarel-flight-services-cancelled-from-tel-aviv

April 27, 2025

ന്യൂസ്‌റൂം ബ്യുറോ

തെക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണവുമായി ഹൂതികള്‍. ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ടെല്‍ അവീവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് അധിനിവേശ പലസ്തീനിലെ ബീർ ഷെവ, നെഗേവ് മരുഭൂമി, നെവാറ്റിം എയർബേസ് എന്നിവയുൾപ്പെടെ പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ടെൽ അവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസ് ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതോടെ ഇസ്രയേലിന് നേരെ ഹൂതികൾ ഏപ്രിലിൽ മാത്രം അയച്ച മിസൈലുകളുടെ എണ്ണം പത്തായിട്ടുണ്ട്. നെഗേവ് മേഖലയിലെ ഇസ്രയേൽ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് വിജയകരമായി മിസൈൽ ആക്രമണം നടത്തിയതായി ഹൂതികളുടെ അൽ മാസിറ ടിവി അറിയിച്ചു. പലസ്തീൻ-2 എന്ന ഹൈപ്പർസോണിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. മിസൈൽ തടയുന്നതിൽ ഇസ്രയേൽ പ്രതിരോധ സേന പരാജയപ്പെട്ടതായും അൽ മാസിറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News