ദോഹ :ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഹണി ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും..ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷിക കാര്യ വകുപ്പാണ് തേൻ പ്രദർശനവും വിൽപനയും സംഘടിപ്പിക്കുന്നത്.
ജനുവരി 9 വ്യാഴാഴ്ച മുതൽ ജനുവരി 18 വരെ ഫെസ്റ്റിവൽ തുടരും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് സന്ദര്ശകര്ക്കുള്ള പ്രവേശനം.
രാജ്യത്തെ തേൻ ഉൽപാദകരായ പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഖത്തറിലെ വൈവിധ്യമാർന്ന തേനുകൾ പരിചയപ്പെടുത്താനും ലക്ഷ്യമാക്കിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ നവംബർ 21-ന് ആരംഭിച്ച ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തറിന്റെ ദേശീയ പാരമ്പര്യവും പ്രാദേശിക ഉൽപന്നങ്ങളും പരിചയപ്പെടുത്തിക്കൊണ്ടുള്ള നിരവധി പ്രദർശനങ്ങൾ നടക്കുന്നുണ്ട്.ഫെബ്രുവരി 19 സമാപിക്കുന്ന വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് തേൻ പ്രദർശന മേളയും സംഘടിപ്പിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ