Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
കോവിഡിന് പിന്നാലെ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV),ലക്ഷണങ്ങളും ചികിൽസയും

January 06, 2025

hmpv-human-metapneumovirus-virus-more-details

January 06, 2025

ന്യൂസ്‌റൂം ബ്യുറോ

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ  കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ബംഗളുരുവിൽ മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടും കുട്ടികളും ബെംഗളൂരുവിലാണ്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്താണ് ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് എന്നും ഇതിന്റെ രോഗലക്ഷണങ്ങള്‍ അന്താണെന്നും നോക്കാം

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ്.

ലക്ഷണങ്ങള്‍
കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന തുടങ്ങിയ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുക.അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളുണ്ടാകും.ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം.പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.

പടരുന്നതെങ്ങനെ ?
കോവിഡിന് സമാനമായി രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു.രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം.സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും.വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കരുത്

ചികിത്സ എന്ത്?
എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക.തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക.

നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.വിശ്രമം അത്യാവശ്യമാണ്.

പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News