മസ്കത്ത്: ബലി പെരുന്നാളിൻ്റെ രണ്ടാം ദിവസം ഒമാനിൽ പലയിടത്തും കനത്ത മഴ. മുസന്ദം ഗവർണറേറ്റിലെ ലിമയിലെ നിയാബത്തിൽ പെയ്ത കനത്ത മഴയേമഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകൾ തകർന്നു. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയിൽ വാദി അൽ ഖബ, വാദി അൽ അഖൂബ്, വാദി അൽ അഖ്, വാദി അൽ ഗബ്ൻ, ഖാർത്തൂം അൽ അസ്ഫർ, വാദി അൽ ഖസീദ എന്നിവയുൾപ്പെടെയുള്ള വാദികൾ നിറഞ്ഞൊഴുകി. ലിമയിലെ നിയാബത്തിൽ കനത്ത മഴയ്ക്ക് കാരണമായ അപൂർവമായ കാലാവസ്ഥയാണ് ഉണ്ടായതെന്നു ഖസബ് മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ബിൻ ഇബ്രാഹിം അൽ ഷുഹി പറഞ്ഞു. കാലാവസ്ഥ ലിമയിലെ ഗതാഗതത്തെയും തടസ്സപ്പെടുത്തി. കനത്ത മഴ ബാധിച്ച പ്രദേശങ്ങളിൽ അൽ സൂർ, അൽ സബാബ, അൽ അഖാബ്, അൽ ഹീന എന്നിവ ഉൾപ്പെടുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ പ്രധാന റോഡുകളും തെരുവുകളും വീണ്ടും തുറക്കാൻ ഖസബ് മുനിസിപ്പാലിറ്റി ശ്രമിച്ചു വരികയാണ്.
അൽ ബത്തിന സൗത്ത് ഗവർണറേറ്റിലെ പല വിലായത്തുകളിലും ഇന്നലെ സാമാന്യം ശക്തമായ മഴ പെയ്തു. അൽ റുസ്താഖിലെ വിലായത്തിൻ്റെ മധ്യഭാഗത്തും ഫലജ് അൽ ഷറഹ്, ഹാജർ ബാനി ഒമർ, വാദി ബാനി ഔഫ്, വാദി ബാനി ഗാഫിർ എന്നീ ഗ്രാമങ്ങളിലും മഴ പെയ്തു. അൽ അവാബിയിലെ വിലായത്തിൻ്റെ മധ്യഭാഗത്തും ഫലജ് ബാനി ഖാസിർ, അൽ സഹേൽ, തഹ്ഹാബ് ഗ്രാമങ്ങളിലും നല്ല മഴ ലഭിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F