ദോഹ : അവധിക്കാല യാത്രാ സീസൺ അടുത്തതോടെ ഹമദ് രാജ്യാന്തരവിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്ര സുഗമമാക്കാൻ അധികൃതർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രത്യേകിച്ച് ഖത്തർ ദേശീയ ദിനം പ്രമാണിച്ച്, ഡിസംബർ 17 മുതൽ 20 വരെയുള്ള തിരക്കേറിയ കാലയളവിൽ, യാത്ര സുഗമമാക്കാൻ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.യാത്രക്കാർക്ക് സുഗമവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ, വിമാനത്താവളം അധികൃതർ ചില സുപ്രധാന മാർഗനിർദേശങ്ങൾ പങ്കുവെച്ചു.
ഓൺലൈനിൽ ചെക്-ഇൻ ചെയ്യുക :
യാത്രക്കാർ ഓൺലൈനിൽ ചെക്ക് ഇൻ ചെയ്‌ത് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേർന്നാൽ കാലതാമസം ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും കഴിയും.വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക്ക്-ഇൻ കൗണ്ടറുകൾ അടക്കുമെന്ന് പ്രത്യേകം ഓർക്കുക.
- സ്വയം സേവന സൗകര്യങ്ങൾ ഉപയോഗിക്കുക:
ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് വിമാനത്താവളത്തിൻ്റെ സെൽഫ് സർവീസ് ചെക്ക്-ഇൻ, ബാഗ് ഡ്രോപ്പ് സൗകര്യങ്ങൾ (ചെക്ക്-ഇൻ വരി 3) ഉപയോഗിക്കാനാകും.ബോർഡിംഗ് പാസുകളും ബാഗ് ടാഗുകളും പ്രിൻ്റ് ചെയ്യാനും ലഗേജ് ടാഗ് ചെയ്യാനും ബോർഡർ കൺട്രോളിലേക്ക് പോകുന്നതിന് മുമ്പ് ബാഗുകൾ ഇറക്കാനും ഇതിലൂടെ കഴിയും.
ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് ഇ-ഗേറ്റുകൾ ഉപയോഗിക്കാം. നിയന്ത്രണങ്ങൾ ബാധകമാണ്.ടെർമിനലിൽ നൽകിയിരിക്കുന്ന സൂചനാ ബോർഡുകൾ പിന്തുടരുകയോ അവശ്യ ഘട്ടങ്ങളിൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായങ്ങൾ തേടുകയോ ചെയ്യുക.
- ബാഗേജ് നിയമങ്ങൾ കൃത്യമായി പാലിക്കുക :
പെട്ടി കെട്ടുന്നതിന് മുമ്പ്,അതാത് എയർലൈനുകൾ നൽകുന്ന ബാഗേജ് അലവൻസുകളും ഭാര നിയന്ത്രണങ്ങളും കൃത്യമായി മനസിലാക്കിയിരിക്കണം..നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി നിങ്ങളുടെ എയർലൈനുമായി ബന്ധപ്പെടുക.വലിപ്പം കൂടിയ ലഗേജ് ഒഴിവാക്കുക.യാത്രക്കാരെ സഹായിക്കുന്നതിനായി ലഗേജ് വെയ്‌യിംഗ് മെഷീനുകളോടു കൂടിയ ബാഗേജ് റീപാക്ക് ഏരിയ ഡിപ്പാർച്ചർ വിമാനത്താവളത്തിൽ ലഭ്യമാണ്.
യാത്രക്കാർ അവരുടെ ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.ഇതിനായി, ടെർമിനലിൽ ലഭ്യമായ ബാഗ് പൊതിയുന്നതിനുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം.
നിരോധിത വസ്‌തുക്കൾ ലഗേജിലോ ബാഗേജിലോ ഇല്ലെന്ന് ഉറപ്പുവരുത്തണം.100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ, എയറോസോൾ, ജെല്ലുകൾ തുടങ്ങിയ നിരോധിത വസ്തുക്കൾ സുതാര്യവും വീണ്ടും സീൽ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കണം. എക്‌സ്‌റേ സ്‌ക്രീനിങ്ങിൽ മൊബൈൽ ഫോണുകളേക്കാൾ വലിപ്പമുള്ള ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ ബാഗുകളിലുണ്ടെങ്കിൽ സ്ക്രീനിങ് വേളയിൽ പുറത്തുവെക്കേണ്ടതാണ്.
ബാഗുകൾ കൂടെത്തന്നെ കരുതുക.അലക്ഷ്യമായി വെച്ചുപോകുന്ന ബാഗുകൾ സുരക്ഷാ കാരണങ്ങളാൽ ജീവനക്കാർ എത്തി നീക്കം ചെയ്യും.
ഹോവർബോർഡുകൾ പോലെയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളും ചെറിയ വാഹനങ്ങളും വിമാനയാത്രയിൽ കൊണ്ടുപോകുന്നത് അനുവദനീയമല്ല.
സൗകര്യപ്രദമായ പാർക്കിംഗ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ യാത്ര സുഗമമാക്കാം.ഇതിനായി പലതരത്തിലുള്ള സൗകര്യങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാണ്.
പ്രത്യേക നിരക്കുകളുള്ള ദീർഘകാല പാർക്കിംഗ്,വാലറ്റ് പാർക്കിംഗ് എന്നിവയും ലഭ്യമാണ്.ദീർഘനേര പാർക്കിങ് ആവശ്യമുള്ളവർ, പാർക്കിങ് സ്ഥലം ഉറപ്പാക്കുന്നതിനും സമയം ലാഭിക്കുന്നതിനും, HIA ഔദ്യോഗിക വെബ്സൈറ്റിലെ പാർക്കിംഗ് പേജ് വഴി പാർക്കിംഗ് മുൻകൂട്ടി ബുക്ക് ചെയ്യുക
വാഹനങ്ങൾ കർബ്സൈഡിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.ഇത്തരം വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കും.
യാത്ര സുഗമമാക്കാൻ ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുക.HIAQatar മൊബൈൽ ആപ്പ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ്, ലഗേജ് ക്ലെയിം, ബോർഡിംഗ് ഗേറ്റ് ദിശകൾ എന്നിവയും മറ്റും മനസിലാക്കാൻ കഴിയും..ഖത്തർ ഡ്യൂട്ടി ഫ്രീയിൽ (ക്യുഡിഎഫ്) ലഭ്യമായ ഭക്ഷണം, പാനീയം, റീട്ടെയിൽ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ആപ്പിൽ ലഭ്യമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F