മനാമ: ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ സർവിസുകൾ ഏപ്രിൽ മുതൽ നിർത്തലാക്കിയേക്കുമെന്ന് സൂചന. നിലവിൽ മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസുകൾ ഏപ്രിൽ 6 മുതൽ ആഴ്ചയിൽ മൂന്നുദിവസമാക്കി ച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സർവിസുകൾ നാലുദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസുകളാണ് കഴിഞ്ഞ നവംബർ മുതൽ ആഴ്ചയിൽ നാലുദിവസമാക്കി കുറച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് സർവീസുകൾ പൂർണമായി ഒഴിവാക്കുന്നത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ലാതിരിക്കെ സർവിസ് നിർത്തുന്നത്തിനുള്ള കാരണം വ്യക്തമല്ല.
ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ