ദോഹ: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി. ഐ സി ബി എഫ് കഞ്ചാണി ഹാളിൽ സംസ്‌കൃതി കളിക്കൂട്ടം,മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്റർ കുട്ടികളൊപ്പം കൂടിയിരുത്തവും സംഘടിപ്പിച്ചു.കളിക്കൂട്ടം പ്രസിഡന്റ് ആധവ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവനന്ദ അനുശോചന പ്രമേയവും ഗീതിക സ്വാഗതവും കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി സാന്റിനോ നന്ദിയും പറഞ്ഞു.സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ ജെന.സെക്രട്ടറി ഷംസീർ അരീക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ചേർന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനുള്ള സംസ്കൃതിയുടെ സ്നേഹ സമ്മാനം സമർപ്പിച്ചു. ലാസ ഇവന്റസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയതായിരുന്നു ജി എസ് പ്രദീപ്.
മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് വിജയികളായ ജോആൻ മെൽവിൻ, സൂര്യദർശ് ദിനേശൻ , അനാഹിര ബെൻസ്, എൽന സൂസൻ ജോബി, നിമ ഹന്ന ക്രിസ്റ്റീൻ, ജോവിത ആൻ ജിജോ, പ്രസംഗ മത്സരത്തിൽ വിജയികളായ ഏബെൽ റ്റിജു ഇഷ സൂരജ്, ദുബായിൽ നടന്ന ആർടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സര വിജയി ജിയ മരിയ മിജു എന്നിവർക്ക് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉപഹാരങ്ങൾ നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F