ദോഹ : ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ്ബ് (ജി ആർ സി സി) യുടെ ഔദ്യോഗിക ഉൽഘാടനത്തോടനുബന്ധിച്ച് രംഗോത്സവ് സീസൺ 1 സംഘടിപ്പിച്ചു.മദീന ബർവ ഡൈനാമിക് സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ കലാ,സാഹിത്യ, സാംസ്കാരിക പരിപാടികൾ അരങ്ങേറി.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് സംഘടന പ്രധാനമായും ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ചിത്രകല അധ്യാപിക കൂടിയായ രോഷ്നി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഭാവിപരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോവുക. പരിപാടികൾ
കാഴ്ചയുടെ വർണ്ണ വിസ്മയം ഒതുക്കിയ നൃത്തപരിപാടികളും ഗാനസന്ധ്യയും ചിത്രപ്രദർശനവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.ഖത്തറിലെ നീതു വിപിൻ ദമ്പതികളുടെ മക്കളായ നതാനിയ ലെല വിപിൻ, നൈതാൻ വിപിൻ റോയ് എന്നിവരുടെ മോട്ടിവേഷൻ സ്പീച്ചും ഡ്രംസ് കൺസേർട്ടും ശ്രദ്ധേയമായി.ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.ഡോക്ടർ റഷീദ് പട്ടത്ത്, അബ്ദുൽ റൗഫ് കൊണ്ടോട്ടി, മിസ് മിലൻ, പി എൻ, ബാബുരാജൻ, എസ്. എ. എം. ബഷീർ,അഡ്വ.ജാഫർഖാൻ,മൻസൂർ മൊയ്തീൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.മഞ്ജുഷ ശ്രീജിത്ത്, ഗോപിനാഥ മേനോൻ, വാസു വാണിമേൽ, ഫൈസൽ അരിക്കട്ടയിൽ, സഫീർ സിദ്ദീഖ്, മനോജ് ആർട്ടിസ്റ്റ് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.വിവിധ കലാവേദികളിൽ സമ്മാനാർഹരായ കുരുന്നുപ്രതികൾ പ്രണവ്, വേദിക എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പോഡാർ പേർൾ സ്കൂളിലെ അധ്യാപികയായ ഫാത്തിമ ഹിനയുടെ ലൈവ് കേക്ക് ബേക്കിങ് & ഡെക്കറേഷൻ വ്യത്യസ്ത അനുഭവമായി.ഖത്തറിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. താജുദ്ദീൻ വടകര നയിച്ച ഗാനസന്ധ്യയിൽ ഖത്തറിലെ പ്രമുഖ ഗായകരും ഗായികമാരും അണിനിരന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F