Breaking News
ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം |
ബഹ്റൈനിൽ ഓണാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ നാല് മലയാളികൾ ഉൾപെടെ അഞ്ച് ഇന്ത്യക്കാർ വാഹനാപകടത്തിൽ മരിച്ചു

September 02, 2023

Qatar_News_Malayalam

September 02, 2023

ന്യൂസ്‌റൂം ബ്യുറോ

ബഹ്റൈന്‍: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ സ്വദേശികളാണ് മരിച്ച മലയാളികൾ.


കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ. മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായിരുന്നു അഞ്ച് പേരും. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.ഓണാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽ പെട്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News