Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
'ഇറാൻ ബാനു',ചരിത്രത്തിലെ ആദ്യ ലേഡീസ് ഒൺലി ഇറാനിൽ പറന്നിറങ്ങി

December 26, 2024

first-women-only-flight-iran-banoo-flight-lands-in-mashhad-airport

December 26, 2024

ന്യൂസ്‌റൂം ബ്യുറോ

ടെഹ്‌റാൻ : ഇറാനില്‍ ചരിത്രം കുറിച്ച് ആദ്യ വനിതാ വിമാനം പറന്നിറങ്ങി. 'ഇറാന്‍ ബാനൂ' (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാൻ എയർലൈൻസിന്‍റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍  110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

ഇറാന്‍റെ വ്യോമയാന ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതാ യാത്രക്കാരും ജീവനക്കാരും മാത്രമുള്ള ഒരു വിമാനം മഷാദിൽ ഇറങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പറഞ്ഞു.  പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഭാര്യ ഖദീജയുടെയും മകളായ ഹസ്രത്ത് ഫാത്തിമ സഹ്റയുടെ ജന്മദിനമായ ഡിസംബര്‍ 22 -ാന് വിമാനം മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഈ ദിവസമാണ് ഇറാനില്‍ മാതൃദിനമായും വനിതാ ദിനമായും ആഘോഷിക്കുന്നത്.

എട്ടാമത്തെ ഷിയാ ഇമാമായ ഇമാം റെസയെ ഖബറടക്കിയ പള്ളി സന്ദർക്കാനായി പോയ വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്ത്രീകളാണ് വിമാനത്തിലെ യാത്രക്കാരായി ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനിലെ വ്യോമയാന മേഖലയിൽ വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും തൊഴിൽപരമായി ന്യൂനപക്ഷമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

2019 ഒക്ടോബറിലാണ് ആദ്യമായി ഇറാനില്‍ വനിതാ പൈലറ്റുമാർ വിമാനം പറത്താന്‍ ആരംഭിച്ചത്. വനിതാ പൈലറ്റ് നെഷാത് ജഹന്ദാരിയും സഹ പൈലറ്റ് ഫൊറൂസ് ഫിറോസിയും വാണിജ്യ യാത്രാ വിമാനം പറത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പൈലറ്റുകളായി. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളം കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് മഷാദ് വിമാനത്താവളം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News